സ്ത്രീ വിരുദ്ധ പരാമർശങ്ങൾ; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതിയുമായി ഒബിസി മോർച്ച

single-img
26 March 2022

ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ നടൻ വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഒബിസി മോർച്ച ദേശീയ വനിത കമീഷനിൽ പരാതി നൽകി. സംഘടയ്ക്ക് വേണ്ടി തിരുവനന്തപുരം ജില്ല പ്രസിഡൻറ് തൃപ്പലവൂർ വിപിൻ ആണ് പരാതി നൽകിയത്.

വി​നാ​യ​ക​ൻറെ പ്ര​തി​ക​ര​ണത്തിൽ സമൂഹത്തിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് വിനായകൻ രം​ഗത്തെത്തിയിരുന്നു. താൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തിൽ വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.