തന്റെ കയ്യില്‍ ഉള്ളത് ‘ട്രംപ് കാര്‍ഡ്’; അവിശ്വാസ പ്രമേയത്തെ നേരിടുമെന്ന് ഇമ്രാൻ ഖാൻ

single-img
24 March 2022

തനിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച അവിശ്വാസ ധൈര്യപൂർവം പ്രമേയത്തെ നേരിടുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്തിയാല്‍ താന്‍ തന്നെ വിജയിക്കുമെന്നും അവസാനത്തെ ചിരി തന്റേത് മാത്രമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

സഭയിൽ തന്റെ കയ്യില്‍ ‘ട്രംപ് കാര്‍ഡ്’ ഉണ്ടെന്നും കൃത്യ സമയത്ത് അത് പുറത്തിറക്കുമെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.ഇമ്രാന്റെ വാക്കുകൾ ഇങ്ങിനെ: ”ഞാന്‍ വളരെ വ്യക്തമായി ഒരു കാര്യം പറയട്ടെ, ഞങ്ങള്‍ തന്നെ അവിശ്വാസ പ്രമേയത്തില് വിജയിക്കും. കാരണം, പാര്‍ട്ടിയും പ്രവര്‍ത്തകരും എനിക്കൊപ്പം പാറ പോലെ ഉറച്ച് നില്‍ക്കുകയാണ്,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം, ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാസാകുന്ന മുറയ്ക്ക് പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.