സില്‍വര്‍ലൈന്‍ പദ്ധതിയിൽ നിഷേധാത്മക നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല: കോടിയേരി ബാലകൃഷ്ണൻ

single-img
24 March 2022

സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് നിഷേധാത്മക നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രസർക്കാർ കൂടി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണ് സില്‍വര്‍ലൈന്‍. പദ്ധതിയില്‍ നിന്ന് കേന്ദ്രവും റെയില്‍വേയും പിന്‍മാറിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലവില്‍ ഉത്ക്കണ്ഠപ്പെടേണ്ട കാര്യമില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇത്തരം പദ്ധതി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത് കേന്ദ്ര സർക്കാർ തന്നെയാണ്. സില്‍വര്‍ലൈന്‍ വിഷയത്തില്‍ ഗവര്‍ണര്‍ പദ്ധതിക്കെതിരായ നിലപാടെടുക്കില്ല. ഗവര്‍ണര്‍ തന്നെ നിയമാസഭാപ്രസംഗത്തില്‍ കെ റെയിലിന്റെ കാര്യം പറഞ്ഞതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.