‘സ്വതന്ത്രവീര്‍ സവര്‍ക്കര്‍’; സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു; നായകനാകുന്നത് രണ്‍ദീപ് ഹൂഡ

single-img
23 March 2022

ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു. ‘സ്വതന്ത്രവീര്‍ സവര്‍ക്കര്‍’ എന്ന് പേര് നൽകിയിരിക്കുന്ന ഈ സിനിമ മഹേഷ് മഞ്ജ്രേക്കരാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയാണ് നായകനായി എത്തുന്നത്.

‘നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അവരിൽ പലര്‍ക്കും പ്രാധാന്യം ലഭിച്ചില്ല. ആ രീതിയിൽ വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. ഇതുപോലുള്ള വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്’, രണ്‍ദീപ് ഹൂഡ പറഞ്ഞു.

അതേസമയം, അവഗണിക്കപ്പെട്ടവന്റെ കഥ പറയാന്‍ പറ്റുന്ന സമയാണിതെന്നും ചിത്രം ചരിത്രത്തിലെക്കുള്ള തിരിഞ്ഞുനോട്ടമായിരിക്കുമെന്നും സംവിധായകന്‍ മഹേഷ് മഞ്ജ്രേക്കര്‍ പറഞ്ഞു.