എന്റെ മിതമായ ഇടപെടല്‍പോലും വിനായകനെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്: നവ്യാ നായർ

single-img
23 March 2022

നവ്യ കേന്ദ്ര കഥാപാത്രമായ ‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തിനിടെ മീ ടൂവുമായി ബന്ധപ്പെട്ട നടന്‍ വിനായകന്റെ വിവാദപരാമര്‍ശത്തോട് ആദ്യമായി പ്രതികരിച്ച് നവ്യ നായര്‍.

വിനായകന് മാധ്യമങ്ങൾക്ക് മുന്നിൽ ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാമെന്നും പക്ഷേ തനിക്ക് അങ്ങനെ പറ്റില്ലെന്നും നവ്യ പറയുന്നു. അദ്ദേഹം എന്തിലും ഏതിലും അഭിപ്രായം പറയുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍പോലും അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നും നവ്യ പറയുന്നു.

ഒരുപക്ഷെ അയാൾ എന്നെ തല്ലിയാല്‍പോലും അയാള്‍ക്കല്ല നാണക്കേട്, മറിച്ച് എനിക്കാണ് നാണക്കേട്. മാധ്യമങ്ങൾ അത് വാര്‍ത്തയാക്കും. കാരണം അയാള്‍ക്ക് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാം. പക്ഷേ എനിക്ക് അങ്ങനെ പറ്റുമോ? മോനും ഭര്‍ത്താവും ഒക്കെ എനിക്കുണ്ടെന്നും നവ്യ പറഞ്ഞു.

‘ വലിയ പ്രതികരണശേഷി ഇല്ലാത്ത ആളാണെന്നും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സ്ഥലങ്ങളില്‍ അത് പറ്റാതെ വന്നിട്ടുണ്ടെന്നുമാണ് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുള്ളത്. മറിച്ച് പ്രതികരിക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് അഭിമാനവും അവരോട് തികഞ്ഞ ബഹുമാനവും തോന്നാറുണ്ട് അയാള്‍ക്കൊരു അടികൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് ചോദിച്ചവരുണ്ട്.

ഓപ്പോൾ കാലവും ലോകവുമൊക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാകാം. പക്ഷേ, ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല, അത് വാസ്തവമാണ്. വിനായകൻ ഒരു തല്ല് തന്നാല്‍ ഞാന്‍ താഴെ വീഴും. എന്നെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരു ധൈര്യശാലിയാണെന്നും എന്തിനും പ്രതികരിക്കുന്ന ആളാണെന്നും ഞാനെവിടെയും പറഞ്ഞിട്ടില്ല.’നവ്യ കൂട്ടിച്ചേര്‍ത്തു.