മരിയുപോളിൽ ശക്തമായ റഷ്യൻ ഷെല്ലാക്രമണം; ഇടപെടാൻ മാർപാപ്പയുടെ സഹായം തേടി സെലൻസ്‌കി

single-img
22 March 2022

ഉക്രൈന്റെ തുറമുഖ നഗരമായ മരിയുപോളിൽ ആക്രമണം രൂക്ഷമാക്കി റഷ്യൻ സൈന്യം. ഏതാനും മണിക്കൂറുകളായി നഗരത്തിൽ കനത്ത പോരാട്ടമാണ് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ നടക്കുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ എന്തു വിലകൊടുത്തും മരിയപോൾ പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ.

റഷ്യൻ ആക്രമണം കൂടുതൽ ശക്തമാകവേ ഫ്രാൻസിസ് മാർപാപ്പയെ വിളിച്ച് ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് ഉക്രൈൻ . മരിയൂപോളിൽ അകപ്പെട്ടുപോയ സിവിലിയന്മാർക്ക് രക്ഷപ്പെടാനും അവർക്ക് ആവശ്യമായ അവശ്യവസ്തുക്കൾ അവിടേക്ക് എത്തിക്കാനും അനുവദിക്കണമെന്ന് ഉക്രൈൻ റഷ്യയോട് ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ റഷ്യൻ സൈന്യം ഉക്രൈനിൽനിന്നും നിന്നും പിന്മാറുകയാണെങ്കിൽ നാറ്റോ അംഗത്വമെന്ന ആവശ്യത്തിൽനിന്ന് തങ്ങൾ നിരുപാധികം പിന്മാറാമെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചിട്ടുണ്ട്. ഏകദേശം നാലു ലക്ഷത്തോളം ജനസംഖ്യയുടെ തീരനഗരമാണ് മരിയുപോൾ. ഇവിടെ റഷ്യൻ ആക്രമണം പതിനായിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടങ്ങളിലെല്ലാം

നേരത്തെ, വരുന്ന തിങ്കളാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് മരിയുപോളിലെ ഉക്രൈൻ സൈന്യത്തിന് ഞായറാഴ്ച റഷ്യ അന്ത്യശാസന നൽകിയിരുന്നു. പക്ഷെ ഈ നിർദ്ദേശം അംഗീകരിക്കാതെ യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് തുടരുകയായിരുന്നു.