ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും: രമേശ് ചെന്നിത്തല

single-img
21 March 2022

കേരളത്തിൽ നിന്നും ഒഴിവു വന്ന സീറ്റിൽ കോണ്‍ഗ്രസ്സിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ജെബി മേത്തര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് ഇവർ തന്റെ പത്രിക നല്‍കുക.

സംസ്ഥാന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എത്തിയാകും ജെബി പത്രിക സമര്‍പ്പിക്കുക. അതേസമയം, നേരത്തെ ഇടതുപക്ഷത്തില്‍ നിന്ന് എ എ റഹിമും പി. സന്തോഷ്കുമാറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ജെബി മേത്തർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ രാജ്യസഭ സീറ്റിനെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർഥിക്ക് എല്ലാവരും പൂർണ പിന്തുണ നൽകും. ആർ എസ് പി നേതാവ് എ എ അസീസിന്റെ പെയ്ഡ് സീറ്റ് പരാമർശം എത് സാഹചര്യത്തിലാണെന്ന് അറിയില്ല. സീറ്റ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണെന്നും സോഷ്യൽ മീഡിയയിലെ സമൂഹ മാധ്യമങ്ങളിലെ ചേരിതിരിഞ്ഞുളള പഴിചാരൽ ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു