എൻസിപി സമരത്തെ പോലും ഇത്രയും പേടിയോ; ലക്ഷദ്വീപിലെ നിരോധനാജ്ഞക്കെതിരെ ഐഷ സുൽത്താന

single-img
20 March 2022

ലക്ഷദ്വീപിൽ ഇന്ന് രാത്രി 10 മുതൽ നിരോധനാജ്ഞ പ്രഖ്യാപിചിരിക്കുകയാണ് ദ്വീപ് ഭരണകൂടം. എന്നാൽ ഈ നടപടിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന. നാളെ എൻ. സി. പി നടത്താൻ പോണ പ്രതിഷേധ സമരം ഭയന്ന് ഇന്ന് രാത്രി പത്ത് മണിയോടെ പത്ത് ദ്വീപിലും 144 പാസ്സാക്കിയിരിക്കുകയാണ് ലക്ഷദ്വീപ് സർക്കാർ എന്ന് ഐഷ തന്റെ ഫേസ്ബുക്കിൽ എഴുതി.

“ജനങ്ങൾ ഇന്ന് രാത്രി 10 മണിക്കും മുന്നേ പുറത്തിറങ്ങി സമരം ചെയ്യാൻ അറിയാമെന്ന് തിരിച്ചു ഗവർമെന്റിന് തെളിയിച്ചു കൊടുത്തു… ഈ ഒരു സമരത്തെ പോലും ഇത്രയും പേടിയോ? അയ്യേ”- അവർ കുറിപ്പിൽ എഴുതി . അതേസമയം, പ്രതിഷേധങ്ങൾക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലും വിമർശനം ഉന്നയിച്ചിരുന്നു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനു മുകളിൽ വരികയും കൂടുതൽ കൊവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പു വരുത്താനുള്ള സൗകര്യം ഇല്ലാതെ വരികയും ചെയ്യാതെ തന്നെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. പക്ഷെ ഇപ്പോൾ ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ പറയുന്നു.

https://www.facebook.com/AishaOnAir/videos/4916075221805785/