തെറ്റായ സന്ദേശം നൽകും; കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിൽ വിലക്ക്

single-img
18 March 2022

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കെപിസിസി. കെ റെയിലിനെതിരായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. നിലവിലെ കേരളത്തിലെ സാഹചര്യത്തില്‍ നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

കോൺഗ്രസ് നേതാക്കളായ ശശിതരൂരും കെവി തോമസും പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ട് സെമിനാറുകളിലെ പ്രാസംഗികരാണ്. പാർട്ടി കോൺഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സിപിഎമ്മിന്റെ ക്ഷണം ലഭിച്ച നേതാക്കള്‍ക്ക് വ്യക്തിപരമായി കെപിസിസി നിര്‍ദ്ദേശം നല്‍കും. ഏപ്രിൽ മാസം 9ന് ആണ് സെമിനാര്‍.