സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയുടെ മൂല്യങ്ങൾ ഉൾപ്പെടുത്താൻ ഗുജറാത്ത് സർക്കാർ

single-img
18 March 2022

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2020 സന്നിവേശിപ്പിക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയുടെ മൂല്യങ്ങളും തത്വങ്ങളും ഉൾപ്പെടുത്തുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഗുജറാത്തിലെ സർക്കാർ പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്) അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഗീതയെയും അതിൽ ഉള്ള ശ്ലോകങ്ങളെയും കുറിച്ച് ധാരണ ഉണ്ടായിരിക്കണമെന്ന് വ്യാഴാഴ്ച ഗുജറാത്ത് നിയമസഭയിൽ ഇത് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി ജിതു വഗാനി പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പുറപ്പെടുവിച്ച ഒരു സർക്കാർ പ്രമേയം (ജിആർ) 2022-23 അധ്യയന വർഷം മുതൽ നിന്ന് ആറ് മുതൽ 12 വരെ ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഭഗവദ് ഗീതയുടെ മൂല്യങ്ങളും തത്വങ്ങളും പരിചയപ്പെടുത്തുമെന്ന് പറഞ്ഞു.

“നമ്മുടെ കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഇന്ത്യൻ സംസ്‌കാരവും വിജ്ഞാന സമ്പ്രദായവും ഉൾപ്പെടും, അതിനായി ആദ്യ ഘട്ടത്തിൽ ഭഗവദ്ഗീതയുടെ മൂല്യങ്ങളും തത്വങ്ങളും ആറ് മുതൽ 12 വരെ സംസ്ഥാന സർക്കാർ സ്‌കൂളുകളിൽ അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഉൾപ്പെടുത്തും,”പ്രമേയം പറയുന്നു.

“ ഉദാഹരണം പറഞ്ഞാൽ, മഹാത്മാഗാന്ധി, വിനോബ ഭാവെ അല്ലെങ്കിൽ മറ്റുള്ളവരെപ്പോലുള്ള മഹാന്മാർ ഭഗവദ്ഗീതയെക്കുറിച്ച് സംസാരിച്ചത് കുറച്ച് അധ്യായങ്ങളിൽ കാണാം. ഇങ്ങിനെയുള്ളവ പ്രധാന വിഷയങ്ങളുടെ ഭാഗമായിരിക്കും, ഓപ്ഷണൽ അല്ല. കുട്ടികൾക്ക് കൂടി താൽപ്പര്യം ജനിപ്പിക്കുന്ന തരത്തിലായിരിക്കും ഇവ അവതരിപ്പിക്കുക. ഗുജറാത്തി വിഷയ പരീക്ഷയിൽ, ഭഗവദ് ഗീതയുടെ ഗാന്ധിയുടെ വ്യാഖ്യാനത്തെക്കുറിച്ച് ഒരു ചോദ്യം ഉണ്ടായേക്കാം,” വിദ്യാഭ്യാസ സെക്രട്ടറി വിനോദ് റാവു അറിയിക്കുന്നു.