വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍: മന്ത്രി ആന്റണി രാജു നടത്തിയത് അപക്വമായ പ്രസ്താവന; തിരുത്തണമെന്ന് എസ്.എഫ്.ഐ

single-img
13 March 2022

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയത് അപക്വമായ പ്രസ്താവനയെന്നും ഇപ്പോഴുള്ള കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്ന മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്നും എസ്.എഫ്.ഐ

ഇതുപോലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും സംഘടനാ പത്ര കുറിപ്പില്‍ ആവശ്യപ്പെടുന്നു. കേരളത്തിൽ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇന്ന് മാധ്യമനകളോട് പറഞ്ഞിരുന്നു.

സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ആരെയും ബുദ്ധിമുട്ടിപ്പിക്കാത്ത രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം തന്നെ കണ്‍സഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി, പലരും അഞ്ച് രൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.