അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി; ദേശീയപാത അതോറിറ്റിക്ക് മുന്നറിയിപ്പുമായി റവന്യൂ മന്ത്രി

single-img
12 March 2022

ദേശീയപാത അതോറിറ്റിക്ക് ശക്തമായ മുന്നറിയിപ്പുമായി സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയില്‍ ഉണ്ടായതുപോലെ അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തെ മണ്ണുത്തി-വാണിയംപാറ ദേശീയപാതയിലെ നിര്‍മാണ പ്രവൃത്തികള്‍ ദേശീയപാത അതോറിറ്റി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. അറ്റകുറ്റപ്പണികളുടെ നിര്‍മ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16ന് രാവിലെ എട്ടിന് ദേശീയ പാതയില്‍ സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.