റഷ്യയും നാറ്റോയും നേരിട്ട് പോരാടുന്നത് മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകും; അമേരിക്കൻ ശ്രമം അത് തടയാൻ: ജോ ബൈഡന്‍

single-img
12 March 2022

ഉക്രൈനില്‍ റഷ്യ ബയോളജിക്കൽ വെപ്പൺ പ്രയോഗിക്കുകയാണെങ്കില്‍ ആ നടപടിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. ഉക്രൈൻ വിഷയത്തിൽ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ നയിച്ചേക്കാവുന്നതിനെയും ഒഴിവാക്കാനാണ് അമേരിക്ക ഇപ്പോൾ ശ്രമിക്കുന്നതെന്നും ബൈഡന്‍ കൂട്ടിച്ചേർത്തു.

അമേരിക്കയും ഉക്രൈനും യുദ്ധത്തില്‍ വ്യാപകമായി ബയോളജിക്കല്‍ – കെമിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന റഷ്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍. നിലവിലെ സാഹചര്യത്തിൽ റഷ്യയും നാറ്റോ സഖ്യ രാജ്യങ്ങളും തമ്മില്‍ നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുമെന്നും അത് തടയാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നുമായിരുന്നു ബൈഡന്‍ പറഞ്ഞത്.