യുപി ബിജെപിക്ക് തന്നെ; ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിയും കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പം; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

single-img
7 March 2022

രാജ്യത്തെ 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. യുപി, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം യുപി ബിജെപി തന്നെ ഭരിക്കുമെന്നാണ് സൂചന.

അതേസമയം, ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിയും കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പം എത്തും. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നുമാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. പഞ്ചാബില്‍ ആം അദ്‍മി മി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എബിപി – സി വോട്ടർ സര്‍വേ അനുസരിച്ച് സീറ്റ് നില ആം ആദ്‍മി പാര്‍ട്ടി 51 – 61, കോണ്ഗ്രസ് 22- 28, അകാലിദൾ 20 – 26 എന്നിങ്ങിനെയായിരിക്കും

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൌ സര്‍വേ പറയുന്നു. നിലവില്‍ അധികാരത്തിലുള്ള ബിജെപി 37 സീറ്റുകള്‍ നേടി നിലനിര്‍ത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് – 31, ആം ആദ്മി പാര്‍ട്ടി – 1,മറ്റുള്ളവര്‍ -1 എന്നിങ്ങിനെയായിരിക്കും ഇവിടെ ഫലം.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഉൾപ്പെടെ മൂന്നു ഫലം. ആം ആദ്മി 76 – 90, കോണ്‍ഗ്രസ് 19 – 31, ബിജെപി 1 – 4, ശിരോമണി അകാലിദള്‍ 1 – 4
മറ്റുള്ളവര്‍ 0 – 2

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി സര്‍വേ
കോണ്‍ഗ്രസ് 32 – 38
ബിജെപി 26 – 32
എഎപി – 1
മറ്റുള്ളവര്‍

ഉത്തര്‍പ്രദേശില്‍ ബിജെപി തന്നെയെന്ന് റിപ്പബ്ലിക് പി മാര്‍ക് സര്‍വേ
ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക്ക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കുമെങ്കിലും അധികാരത്തിലെത്തില്ലെന്നാണ് സര്‍വേ ഫലം. സീറ്റ് നിലകളിലെ പ്രവചനം ഇങ്ങനെ.

ബിജെപി – 240
എസ്.പി – 140
ബിഎസ്പി – 17
കോണ്‍ഗ്രസ് – 4

ഗോവയില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം
ടൈംസ് നൌ – വീറ്റോ സര്‍വേ അനുസരിച്ച് കോണ്‍ഗ്രസിന് ബിജെപിയെ അപേക്ഷിച്ച് നേരിയ മുന്‍തൂക്കമുണ്ട്.

ബിജെപി – 14
കോണ്‍ഗ്രസ് – 16
ആം ആദ്മി പാര്‍ട്ടി – 4

മണിപ്പൂര്‍ ബിജെപി നിലനിര്‍ത്തും
27 മുതല്‍ 31 വരെ സീറ്റുകള്‍ നേടി മണിപ്പൂര്‍ ബിജെപി തന്നെ നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. നിലവില്‍ ബിജെപിക്ക് 21 സീറ്റുകളാണുള്ളതെങ്കിലും മറ്റ് കക്ഷികളുമായി ചേര്‍ന്ന് അധികാരത്തിലെത്തുകയായിരുന്നു. കോണ്‍ഗ്രസിന് 28 സീറ്റുകളുണ്ടായിരുന്നെങ്കിലും അധികാരത്തിലെത്തിനായില്ല. ഇത്തവണ ഒറ്റയ്ക്ക് ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

എക്‌സിറ്റ് പോള്‍ സര്‍വേ പ്രകാരം
ബിജെപി 27 – 31
കോണ്‍ഗ്രസ് 11 – 17
എന്‍പിപി 6 – 10