തന്ന അവസരങ്ങൾക്ക് സോണിയ ഗാന്ധിക്ക് നന്ദി; ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി

single-img
7 March 2022

താൻ ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് മുതി‍ർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഇതുവരെ തന്ന അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഒഴിവു വന്ന സീറ്റിലേക്ക് ആന്റണിക്ക് പകരം ആളെ കണ്ടെത്താൻ കെപിസിസി ച‍ർച്ചകൾ ആരംഭിച്ചു.

കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുക. പഞ്ചാബ്-അഞ്ച്, കേരളം-മൂന്ന്, അസം-രണ്ട്, ഹിമാചൽ പ്രദേശ്-ഒന്ന്, ത്രിപുര-ഒന്ന്, നാഗാലാന്റ്-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം.

ഇവിടങ്ങളിലേക്കുള്ള തെര‍ഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം മാ‍ർച്ച് 14ന് പുറത്തിറങ്ങും. മാ‍ർച്ച് 21ന് നാമനി‍ർദ്ദേശ പത്രിക സമർപ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപ നേതാവ് ഉൾപ്പെടെ പതിമൂന്ന് പേർ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.