ജാനകികുട്ടി എന്തായിരുന്നു എന്ന് അറിയാതെയാണ് ആ സിനിമയില്‍ അഭിനയിച്ചത്: ജോമോൾ

single-img
4 March 2022

നടി ജോമോള്‍ ആദ്യമായി നായികയായി അഭിനയിച്ച ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരൻ സംവിധാനം ചെയ്ത ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ജോമോളുടെ ഒരു പഴയ അഭിമുഖമാണ്.

ജാനകികുട്ടി എന്തായിരുന്നു എന്ന് അറിയാതെയാണ് താൻ ആ സിനിമയില്‍ അഭിനയിച്ചതെന്നാണ് ജോമോള്‍ പറയുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു ജോമോൾ ചിത്രത്തില്‍ അഭിനയിച്ചത്.

ജോമോളുടെ വാക്കുകള്‍ …” ഏറെ നാളുകള്‍ക്ക് ശേഷം ഹരിഹരന്‍ സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഒരു സിനിമയുടെ ഓഡീഷന്‍ നടക്കുന്നുണ്ട്. നിങ്ങള്‍ കാണാന്‍ വരുമോ എന്ന് ചോദിച്ചു. കോളേജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരന്‍ സാറിനെ കാണാന്‍ പോയത്.

പക്ഷെ അപ്പോൾ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല. പോകാന്‍ നേരം അപ്പോള്‍ നമ്മള്‍ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാര്‍ എന്ന് ഞാനും. അപ്പോഴാണ് പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാര്‍ ചോദിക്കുന്നത്. കോളേജിൽ പോകണം എന്ന് പറഞ്ഞപ്പോള്‍, ക്ലാസ് കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞു. അങ്ങിനെയായിരുന്നുആ സിനിമ ചെയ്യുന്നത്.