എപ്പോഴാണ് അവരെ നാട്ടിലെത്തിക്കുക എന്ന് പറയൂ; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കയർത്ത് റൊമേനിയൻ മേയർ

single-img
3 March 2022

ഉക്രൈൻ രക്ഷാ പ്രവർത്തനങ്ങൾക്കായി റൊമേനിയയിൽ എത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കയർത്ത് റൊമേനിയൻ മേയർ. ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കൽ നടപടികൾക്കായി റൊമേനിയയിൽ എത്തിയ മന്ത്രി ഇന്ത്യൻ വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. കോൺഗ്രസ് പാർട്ടി പുറത്തുവിട്ട ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഉക്രൈനിൽ നിന്ന് റൊമേനിയയിലെത്തിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ‘എപ്പോഴാണ് അവരെ നാട്ടിലെത്തിക്കുക എന്ന് പറയൂ’ എന്ന് ആദ്യം മേയർ മന്ത്രിയോട് ആവശ്യപ്പെടുന്നു.

ഇതിന് മറുപടിയായി ‘എനിക്ക് പറയാനുള്ളത് ഞാൻ ആദ്യം പറയട്ടെ’ എന്നാണ് സിന്ധ്യ പറയുന്നത്. അപ്പോൾ ‘അവർക്ക് ഭക്ഷണവും താമസിക്കാൻ ഇടവും നൽകിയത് ഞാനാണ്, നിങ്ങളല്ല’ എന്ന് മേയർ പറയുന്നു. മേയർ പറയുന്നത് തനിക്ക് മനസ്സിലാവുന്നുണ്ട് എന്ന് പറയുന്ന സിന്ധ്യ അവർക്ക് നന്ദിയും ഇതിനിടെ അറിയിക്കുന്നുണ്ട്.