ഭാരത് മാതാ കി ജയ് ; പക്ഷെ നരേന്ദ്രമോദിക്ക് ജയ് വിളിക്കില്ല; ഉക്രൈനിൽ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ വൈറല്‍

single-img
3 March 2022

ഭാരത് മാതാ കി ജയ് എന്ന് വിളിക്കുമ്പോൾ അത് ഏറ്റുവിളിക്കുകയും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയ് പറയുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഉക്രൈനിൽ നിന്നും തിരികെ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍.

വിദ്യാസമ്പന്നരായ വിദ്യാര്‍ഥികൾ ആയതിനാലാണ് പ്രധാനമന്ത്രി മോദിക്ക് ജയ് വിളിക്കാത്തതെന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോയും ഇതുപോലെ തന്നെ ചര്‍ച്ചയായിരുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചാണ് സിന്ധ്യയോട് റൊമാനിയന്‍ മേയര്‍ കയര്‍ത്ത് സംസാരിച്ചത്. കോണ്‍ഗ്രസ് പാർട്ടി പുറത്ത് വിട്ട ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. റൊമേനിയന്‍ നഗരത്തില്‍ എത്തിയ ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മേയര്‍ സിന്ധ്യയോട് കയര്‍ത്ത് സംസാരിച്ചത്.

അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവെ, നിങ്ങള്‍ എപ്പോഴാണ് അവരെ നാട്ടില്‍ തിരിച്ചെത്തികുക എന്ന് പറയൂ എന്നാണ് മേയര്‍ വീഡിയോയില്‍ ചോദിക്കുന്നത്. പക്ഷെ , എന്ത് പറയണം എന്ന് ഞാന്‍ തീരുമാനിക്കും, അവിടെ നില്‍ക്കൂ എന്ന് മറുപടി പറഞ്ഞ മന്ത്രിയോട് നിങ്ങളല്ല, ഞാനാണ് ഭക്ഷണവും വാസസ്ഥലവും കൊടുത്തത് എന്നായിരുന്നു മേയറുടെ മറുപടി.

https://www.facebook.com/titto.antony.9/videos/290570309854330/?t=0