ചര്‍ച്ചയ്ക്കായി ഉക്രൈന്‍ പ്രതിനിധി സംഘം ബെലാറൂസില്‍; യൂറോപ്യന്‍ യൂണിയനില്‍ അടിയന്തരമായി അംഗത്വം നല്‍കണമെന്ന് സെലന്‍സ്‌കി

single-img
28 February 2022

റഷ്യ- ഉക്രൈന്‍ സമാധാന ചര്‍ച്ചയ്ക്കായി ഉക്രൈന്‍ പ്രതിനിധി സംഘം ബെലാറൂസില്‍ എത്തി.
അടിയന്തിര വെടിനിര്‍ത്തലും റഷ്യൻ സേനാ പിന്മാറ്റവുമാണ് ഉക്രൈന്റെ പ്രധാന ആവശ്യങ്ങളെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി മാധ്യമങ്ങളെ അറിയിച്ചു.

അതേപോലെ തന്നെ, യൂറോപ്യന്‍ യൂണിയനില്‍ ഉക്രൈന് അടിയന്തരമായി അംഗത്വം നല്‍കണമെന്നും അംഗത്വത്തിന് ഉക്രൈന്‍ പ്രധാനമന്ത്രി അംഗത്വ രാജ്യങ്ങളുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ യുദ്ധ സന്നദ്ധരായ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു.

ഇന്നേക്ക് ഉക്രൈന്‍ റഷ്യ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രധാന പട്ടണമായ കീവിലും റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖര്‍കീവിലും ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം കനക്കുകയാണ്.