പ്രേംകുമാര്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ചുമതലയേറ്റു

single-img
28 February 2022

സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേംകുമാര്‍ ചുമതലയേറ്റു. നേരത്തെ ചെയര്‍പേഴ്സണ്‍ ആയിരുന്ന ബീനാപോള്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് പ്രേംകുമാറിനെ നിയമിച്ചുകൊണ്ട് ഈ മാസം 18നായിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലത്തെിയായിരുന്നു അദ്ദേഹം സ്ഥാനമേറ്റെടുത്തത്. അക്കാദമി സെക്രട്ടറി സി അജോയ്, ട്രഷറര്‍ ആര്‍ ശ്രീലാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എച്ച്ഷാജി, എന്‍ പി സജീഷ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.