ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഈ ദുരന്തം ഒരിക്കലും സംഭവിക്കില്ലായിരുന്നു; ഉക്രേനിയക്കാരുടെ അവസ്ഥയിൽ സഹാനുഭൂതി; നിലപാട് മാറ്റി ട്രംപ്

single-img
27 February 2022

റഷ്യനടത്തുന്ന ഉക്രെെൻ ആക്രമണത്തിന്റെ പിന്നാലെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡമിർ പുടിനെ ആവശ്യത്തിലധികം പ്രശംസിച്ച മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ ട്രംപ് ഇപ്പോൾ നിലപാട് മാറ്റി. ഉക്രേനിയക്കാരുടെ അവസ്ഥയിൽ താൻസഹാനുഭൂതി പ്രകടിപ്പിക്കുന്നുവെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ഇന്ന്സിപിഎസി സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നേരത്തെ ഉക്രൈനെതിരെ റഷ്യ പീരങ്കികളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചു വിട്ടപ്പോൾ പുടിനെ അഭിനന്ദിച്ചു രംഗത്തുവന്നയാളാണ് ട്രംപ്. ഉക്രൈൻ നഗരങ്ങളിൽ ബോംബിങ് നടത്തിയ പുടിനെ പ്രതിഭ´യെന്നുംബുദ്ധിയുള്ളവൻ´ എന്നുമാണ്യിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്

ഇപ്പോൾ അമേരിക്ക റഷ്യൻ ബാങ്കുകൾക്ക് നേരേ ഉപരോധം ഏർപ്പെടുത്തുകയും റൂബിളിനെ പിന്തുണയ്ക്കാനുള്ള റഷ്യയുടെ സെൻട്രൽ ബാങ്കിൻ്റെ കഴിവ് പരിമിതപ്പെടുത്തുകയും ചെയ്ത ഉപരോധ നടപടികൾക്കു പിന്നാലെയാണ് ട്രംപിൻ്റെ ഈ നിലപാട് മാറ്റം.

അതേസമയം, തൻ്റെ പ്രസംഗത്തിൽ നിലവിലെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡന് എതിരെ രൂക്ഷ വിമർശനങ്ങളും അദ്ദേഹം നടത്തി. 2024 ൽ വീണ്ടും മറിക്കാൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നും ബൈഡന്റെ ദുർബ്ബലത മുതലെടുത്ത് ഉക്രെെനെ ആക്രമിക്കാൻ പുടിൻ ശ്രമിച്ചുവെന്നും ട്രംപ് പറഞ്ഞു.

2020ൽ നടന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ അധിനിവേശവുമായി ബന്ധപ്പെടുത്തുകയും ബെെഡൻ്റെ വിജയത്തിനു കാരണം വഞ്ചനയാണെന്നും അദ്ദേഹം വീണ്ടും ആരോപിച്ചു. `നിങ്ങൾ എല്ലാവരും മനസ്സിലാക്കുന്നതുപോലെ, ഞങ്ങളുടെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാതെ ഞാൻ പ്രസിഡൻ്റായിരുന്നെങ്കിൽ ഈ ഭയാനകമായ ദുരന്തം ഒരിക്കലും സംഭവിക്കില്ലായിരുന്നു,”- ട്രംപ് പറഞ്ഞു.