ഉക്രൈൻ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അമേരിക്കയുടെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളും; പ്രതികരണവുമായി ഉത്തരകൊറിയ

single-img
27 February 2022

റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധിയിൽ ആദ്യമായി പ്രതികരണവുമായി ഉത്തരകൊറിയ. റഷ്യ നടത്തുന്ന ഉക്രൈൻ ആക്രമണത്തിന്റെ പ്രധാന കാരണം അമേരിക്കയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന റഷ്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ പരമാവധി പ്രതിരോധിച്ചാണു ഉത്തരകൊറിയ പ്രതികരിച്ചത്.

ഉക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അമേരിക്കയുടെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. അതേസമയം, ഉക്രൈന്‍ പ്രതിസന്ധിക്കു കാരണം അമേരിക്കയാണെന്നു പറഞ്ഞതിലൂടെ റഷ്യയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.