റഷ്യൻ മുന്നേറ്റം തടയാൻ ഉക്രേനിയന്‍ സൈനികന്‍ സ്വയം പൊട്ടിത്തെറിച്ചു

single-img
26 February 2022

റഷ്യന്‍ സൈനിക ടാങ്കുകളുടെ പ്രവേശനം തടയാന്‍ കെര്‍സണിലെ ഒരു പാലം തകര്‍ക്കാന്‍ ഉക്രേനിയന്‍ സൈനികന്‍ സ്വയം പൊട്ടിത്തെറിച്ചു. ഇതിലൂടെ റഷ്യൻ മുന്നേറ്റം വൈകിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ പ്രശംസിക്കുകയാണ് ഉക്രൈന്‍ അറിയിച്ചു.

ഉക്രൈന്‍ സൈന്യമാണ് ഇദ്ദേഹത്തിന്റെ ജീവത്യാഗത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ക്രിമിയയെയും ഉക്രെയ്നിനെയും യോജിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലം നശിപ്പിക്കാന്‍ എഞ്ചിനീയറായ സൈനികന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

റഷ്യന്‍ സൈന്യം തന്റെ സമീപം എത്തിയപ്പോള്‍ ഫ്യൂസ് സ്ഥാപിക്കാനും രക്ഷപെടാനും തനിക്ക് മതിയായ സമയമില്ലെന്ന് സൈനികന് മനസ്സിലായി. ഇതിനെ തുടർന്ന് അദ്ദേഹം സ്വയം പൊട്ടിത്തെറിക്കുകയും പാലം നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.