റഷ്യയ്‌ക്കെതിരെ നടപടികളുമായി ഫേസ്ബുക്കും; റഷ്യന്‍ മാധ്യമങ്ങളുടെ മൊണറ്റൈസേഷന്‍ നിര്‍ത്തലാക്കി

single-img
26 February 2022

സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിലൂടെ റഷ്യയെ ഉക്രൈൻ അധിനിവേശത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമം തുടരുന്നതിനിടെ റഷ്യയ്‌ക്കെതിരായ ശക്തമായ ഫേസ്ബുക്കും.

റഷ്യന്‍ സര്‍ക്കാരുമായി ബന്ധമുള്ള കമ്പനികളുടെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്ക് നിലവിൽ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യയിൽ നിന്നുള്ള പേജുകള്‍ക്കും ചാനലുകള്‍ക്കും ഫേസ്ബുക്കില്‍ നിന്നുള്ള മൊണറ്റൈസേഷനും ഇതോടൊപ്പംഅവസാനിപ്പിച്ചിട്ടുണ്ട്.

ഫേസ്ബുക്കിന് വേണ്ടി സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ നതാനിയേല്‍ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. റഷ്യയുടെ പൗരന്മാരുടെ അവകാശങ്ങള്‍ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നാണ് റഷ്യയുടെ ടെക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ പ്രതികരിച്ചത്. തങ്ങൾക്കുള്ള വിലക്കിന്റെ വ്യക്തമായ കാരണങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ മെറ്റയ്ക്ക് കത്തയച്ചിരുന്നു. പക്ഷെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും മെറ്റ അവഗണിച്ചെന്നും റഷ്യ അറിയിച്ചു.

റഷ്യന്‍ സർക്കാർ നിയന്ത്രണത്തിലുള്ള ചാനലുകളില്‍ നിന്ന് പുറത്തെത്തുന്ന വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് നേരത്തെ കണ്ടന്റ് വാണിംഗ് ലേബല്‍ നല്‍കിത്തുടങ്ങിയത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ തങ്ങളുടെ പൗരന്മാര്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികരണമായാണ് മൊണറ്റൈസേഷന്‍ നിര്‍ത്തലാക്കി ഫേസ്ബുക്ക് തിരിച്ചടിച്ചത്.