ഉക്രൈനിൽനിന്നുള്ള ആദ്യ വിമാനം മുംബൈയിൽ; മലയാളികളെ കേരള ഹൗസിലേക്ക് കൊണ്ടു പോകും

single-img
26 February 2022

ഉക്രൈനിൽനിന്നുള്ള ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. ഉക്രൈന്റെ അതിർത്തിയിൽ ബുക്കാറെസ്റ്റിൽ നിന്നുള്ള വിമാനമാണ് മുംബൈയിലെത്തിയിരിക്കുന്നത്. ഇതിൽ 27 മലയാളികൾ ഉൾപ്പെടെ 219 യാത്രക്കാരാണ് ഉള്ളത്. ഇന്ത്യയിൽ എത്തിയവരെ സ്വീകരിക്കാൻ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ വിമാനത്താവളത്തിലെത്തി.

ആദ്യ വിമാനത്തിലെ സംഘത്തിൽ ഉൾപ്പെട്ട മലയാളികളെ മുംബൈ കേരളാ ഹൗസിലേക്ക് കൊണ്ട് പോകുമെന്നാണ് വിവരം. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം വിമാനത്താവളത്തിൽ പൂർത്തിയായിരുന്നു. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിലെ ഉക്രൈൻ എംബസിക്ക് മുൻപിൽ ഉക്രൈൻ പൗരന്മാർ പൂക്കളർപ്പിക്കുകയും സമാധാനം ആഗ്രഹിക്കുന്ന സന്ദേശങ്ങൾ മതിലിൽ പതിപ്പിക്കുകയും ചെയ്തു.