മോദിജി ലോകനേതാവ്; ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുന്നു: ഹേമമാലിനി

single-img
26 February 2022

ഉക്രൈൻ – റഷ്യ യുദ്ധത്തിന്റെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കി ബിജെപി. ഉക്രൈനെകതിരെ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ഇന്ത്യയുടെ സഹായം തേടുകയാണെന്ന് ബോളിവുഡ് നടിയും ബിജെപി നേതാവുമായ ഹേമമാലിനി പറഞ്ഞു.

ബല്ലിയയിലെ പരിപാടിയിൽ ഹേമമാലിനിയുടെ വാക്കുകൾ: ‘മോദിജി നമ്മുടെ രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ഇപ്പോൾ ലോകം അമ്പരന്നു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ലോകശ്രദ്ധയിലെത്തിയിരിക്കുകയാണ്. ലോകരാജ്യങ്ങൾ അദ്ദേഹത്തെ ആദരിക്കുന്നു. ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. മോദിജി ലോകനേതാവായിരിക്കുകയാണ്’