ഞങ്ങൾ ഒറ്റയ്ക്ക് ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുകയാണ്; ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അകലെ നിന്ന് കാഴ്ചകാണുന്നു; അമേരിക്കക്കെതിരെ ഉക്രൈൻ പ്രസിഡന്റ്

single-img
25 February 2022

റഷ്യക്കെതിരെ വൻ ശക്തികൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഉക്രൈനിനെതിരായ ഇപ്പോൾ നടക്കുന്ന ശക്തമായ റഷ്യൻ സൈനിക ആക്രമണം തടയുന്നതിന് പര്യാപ്തമല്ലെന്നും തങ്ങൾ ഒറ്റയ്‌ക്കാണ് ഇപ്പോൾ തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുന്നതെന്നും ഉക്രൈയ്ന്റെ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി.

ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം ആരംഭിച്ച പിന്നാലെ ലോകത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സെലെൻസ്‌കി. അദ്ദേഹത്തിന്റെ വാക്കുകൾ: “ഇന്ന് രാവിലെയും, ഞങ്ങൾ ഒറ്റയ്ക്ക് ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുകയാണ്. ഇന്നലത്തെ പോലെ ഇന്നും, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അകലെ നിന്ന് കാഴ്ചകാണുന്നു.

ഇന്നലെ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി, എന്നാൽ ഈ വിദേശ സൈനികരെ നമ്മുടെ മണ്ണിൽ നിന്ന് പുറത്താക്കാൻ ഇത് പര്യാപ്തമല്ല. ഐക്യദാർഢ്യത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും മാത്രമേ അത് നേടാനാകൂ,” ” സെലെൻസ്‌കി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.