നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് മനസ്സിലാക്കണം: ഫ്രാൻസ്
ആവശ്യമെങ്കിൽ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന റഷ്യന്‍ ഭീഷണിക്ക് പിന്നാലെ നാറ്റോയുടെ കൈയിലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മനസ്സിലാക്കണമെന്ന മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സ്. നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന പുട്ടിന്റെ ഭീഷണിയെത്തുടർന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ ഇങ്ങിനെ പ്രതികരിച്ചത്.
‘അറ്റ്‌ലാന്റിക് സഖ്യം എന്നത് ഒരു ആണവ സഖ്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും മനസിലാക്കണം, ഇപ്പോൾ ഇതിനെ കുറിച്ച് ഇത്ര മാത്രമേ പറയുന്നുള്ളു’, ഫ്രഞ്ച് ടെലിവിഷനായ ടിഎഫ്1ല്‍ ലെ ഡ്രിയാന്‍ വ്യക്തമാക്കി. അതേസമയം, റഷ്യക്കെതിരെ പ്രതിഷേധവുമായി കൂടുതൽ ലോക രാജ്യങ്ങള്‍ മുന്നോട്ടെത്തിയിട്ടുണ്ട്. അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെ ഉപരോധം കടുപ്പിക്കുമെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്.