നരേന്ദ്രമോദി പറയുന്നത് പുടിൻ കേൾക്കുമെന്നാണ് പ്രതീക്ഷ; ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്ന് ഉക്രൈൻ

single-img
24 February 2022

ഉക്രൈനിലെ റഷ്യൻ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കാൻ ഇന്ത്യ ശക്തമായി ഇടപെടണമെന്ന ആവശ്യവുമായി ഇന്ത്യയിലെ ഉക്രൈൻ അംബാസിഡർ രംഗത്തെത്തി. തങ്ങൾ നിരുപാധികം ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുകയാണെന്നും ഇന്ത്യ വിഷയത്തിൽ ശക്തമായി പ്രതികരണമെന്നും ഇന്ത്യയിലെ ഉക്രൈൻ അംബാസഡർ ഇഗോർ പോളിക പറഞ്ഞു.

ലോകരാജ്യങ്ങൾ ഇപ്പോൾ വിഷയത്തിൽ പ്രതികരിക്കുകയാണ്. ഇന്ത്യയും അതുപോലെ ഇടപെടണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞാൽ പുടിൻ കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദി ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കണമെന്നാണ് യുക്രൈൻ ആവശ്യപ്പെടുന്നതെന്നും ഇഗോർ പോളിക മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.

നിലവിൽ ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് ഉക്രൈനിലുള്ളത്. ഇവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ പാർപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു. അതേസമയം, ഉക്രൈൻ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേനന്ദ്രമോദി യോഗം വിളിച്ചു.