അലഞ്ഞ് തിരിയുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കർഷകർക്ക് മാസം തോറും 900 മുതൽ 1000 രൂപ വരെ പ്രതിഫലം; തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി യോഗി

single-img
23 February 2022

യുപിയിൽ ബിജെപി സർക്കാർഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പുനഃരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കർഷകർക്ക് മാസം തോറും 900 മുതൽ 1000 രൂപ വരെ പ്രതിഫലമായി നൽകുമെന്ന് അമേതിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെവിടെയും അലഞ്ഞ് തിരിയുന്ന കന്നുകാലികൾ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നത് യുപിയിൽ പതിവാണ്. അതുകൊണ്ടുതന്നെ അലഞ്ഞ് തിരിയുന്ന കന്നുകാലികളിൽ നിന്ന് കർഷകരുടെ കൃഷിപ്പാടങ്ങൾ സംരക്ഷിക്കുമെന്നും യോഗി പറഞ്ഞു. ബിജെപി സർക്കാർ സംസ്ഥാനത്തെ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ പൂർണ്ണമായും നിർത്തലാക്കി.

ഗോമാതാവിനെ കശാപ്പുചെയ്യുന്നത് ബിജെപി സർക്കാർ അനുവദിക്കില്ലെന്നും യോഗി കൂട്ടിച്ചേർത്തു. ഞങ്ങൾ ഇപ്പോൾ തന്നെ യുവാക്കൾക്ക് 5 ലക്ഷം സർക്കാർ ജോലികൾ നൽകി – യോഗി പറഞ്ഞു.