എംബസി കെട്ടിടത്തിലെ റഷ്യന്‍ പതാക താഴ്ത്തി; ഉക്രൈനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൗരന്മാരെ റഷ്യ ഒഴിപ്പിച്ചു തുടങ്ങി

single-img
23 February 2022

ഉക്രൈനില്‍പ്രവേശിക്കാനുള്ള നീക്കം ശക്തമാക്കിയെന്ന സൂചന നല്‍കുന്ന നടപടികളുമായി വീണ്ടും റഷ്യ. ഉക്രൈന്‍ തലസ്ഥാനമായ ക്വീവില്‍ നിന്നുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൗരന്മാരെ റഷ്യ ഒഴിപ്പിക്കാൻ ആരംഭിച്ചു. റഷ്യ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയെ പരിഗണിച്ച് ഉദ്യോഗസ്ഥരെ രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

നിലവിൽ എംബസി കെട്ടിടത്തിലെ റഷ്യന്‍ പതാക താഴ്ത്തുകയും ഇവിടെ നിന്നും എംബസി ഉദ്യോഗസ്ഥരും ഇവരുടെ കുടുംബങ്ങളും ഒഴിഞ്ഞുപോകുകയും ചെയ്തിട്ടുണ്ട്. യുദ്ധഭീഷണിയിൽ പാശ്ചാത്യ രാജ്യങ്ങള്‍ എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നത് തുടരുന്നതിനാലാണ് തങ്ങളും ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതെന്ന് നേരത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു.ഉക്രൈന്‍ തലസ്ഥാനമായ ക്വീവിനെ ലക്ഷ്യമിട്ട് സമ്പൂര്‍ണ്ണമായ ആക്രമണത്തിനാണ് പുടിന്‍ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നല്‍കി.