തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് : എതിരില്ലാതെ ഡിഎംകെ; ചിത്രത്തിലേ ഇല്ലാതെ എഐഎഡിഎംകെ; ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം

single-img
22 February 2022

തമിഴ്‌നാട്ടിൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കെ ഭരണ കക്ഷിയായ സ്റ്റാലിന്റെ ഡി.എം.കെ എതിരില്ലാതെ വിജയത്തിലേക്ക് എന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ എവിടെയും ചിത്രത്തില്‍ പോലും ഇല്ലാത്ത സ്ഥിതിയിലാണ്.

അതേസമയം, സഖ്യമില്ലാതെ ഒറ്റയക്ക് മത്സരിച്ച ബി.ജെ.പിയുടെ നില അതിലും പരിതാപകരമാണ്. നിലവിൽ ഫലം പ്രഖ്യാപിച്ച 1788 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളില്‍ 26 സീറ്റില്‍ മാത്രമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ജയിക്കാനായത്. ഈ റോഡ് ജില്ലയിലെ ഭവാനിപൂര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രന് ഒറ്റ വോട്ട് മാത്രമാണ് വാര്‍ഡില്‍ നിന്നും ലഭിച്ചത്. തെരഞ്ഞെടുപ്പിൽ ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും നരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.