നടൻ പ്രേം കുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ

single-img
18 February 2022

നടൻ പ്രേം കുമാർ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ. നേരത്തെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം സർക്കാർ നടത്തിയത്. അടുത്തിടെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരിറക്കിയത്.

സംവിധായകൻ കമലിന്റെ പിൻ​ഗാമിയായായിരുന്നു രഞ്ജിത്തിന്റെ നിയമനം. 1967 സെപ്റ്റംബര്‍ 12ന് തിരുവനന്തപുരത്ത് ജനിച്ച പ്രേംകുമാർ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമാണ്.

ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ആദ്യകാലത്ത് ജനപ്രിയനകുന്നത്. ആദ്യകാലത്ത് ദൂരദർശനിലെ ഒരു സീരിയലിലെ ലമ്പു എന്ന കഥാപാത്രം വളരെ ജനപ്രിയമായ ഒന്നായിരുന്നു. മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യചിത്രം സഖാവ് സംവിധാനം ചെയ്തത് പി.എ. ബക്കർ ആയിരുന്നു. പിന്നീട് ഒരു പാട് ചിത്രങ്ങളിൽ പ്രേം കുമാർ സഹനാടനായി അഭിനയിച്ചു. ഹാസ്യനടന്റെ രൂപത്തിൽ ഇദ്ദേഹം ജനപ്രിയനായിത്തീർന്നു.