വിയോജിപ്പ് രേഖപ്പെടുത്തിയ പൊതുഭരണ സെക്രട്ടറിയെ സർക്കാർ മാറ്റി; നയപ്രഖ്യാപനത്തിൽ ഒപ്പിട്ട് ഗവർണർ

single-img
17 February 2022

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കർത്തയെ സംസ്ഥാന ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ സർക്കാർ രാജ് ഭവന്റെ സമ്മർദ്ദത്താൽ മാറ്റിയതിന് പിന്നാലെ നയപ്രഖ്യാപനത്തിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

നിലവിൽ ശാരദാ മുരളിക്കാണ് പകരം ചുമതല നൽകിയിട്ടുള്ളത്. ഗവർണർ സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഇന്ന്എകെജി സെന്റർ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷമാണ് ജ്യോതി ലാലിനെ മാറ്റാൻ തീരുമാനിച്ചത്.

രാജ് ഭവനിൽ എത്തിയ മുഖ്യമന്ത്രിയോട് മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നത് നിർത്തണം എന്ന് ഗവർണ്ണർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാധാരണ ഗതിയിൽ നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് നാളെ നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക.