സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍; പ്രതിസന്ധി

single-img
17 February 2022

സംസ്ഥാന സർക്കാരിന്റെ യപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതോടുകൂടി നാളെ നടക്കേണ്ട രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നയ പ്രഖ്യാപനം അനിശ്ചിതത്വത്തിലായി.

വിഷയത്തിൽ മുൻപേ തന്നെ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കാനുള്ള നീക്കത്തോടുള്ള എതിര്‍പ്പാണ് ഗവര്‍ണറുടെ വിസമ്മതിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.