യുപിയിൽ രണ്ടാം കിം ജോങ് പോലെയുള്ള ഒരു സാഹചര്യം വേണോ എന്ന് ജനങ്ങൾ തീരുമാനിക്കണം: രാകേഷ് ടികായത്

single-img
15 February 2022

യുപിയിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി കർഷക നേതാവ് രാകേഷ് ടികായത് . യുപിയിൽ ഒരു “രണ്ടാം കിം ജോങ് ഉൻ” വേണോയെന്ന് ഇക്കുറി വോട്ടർമാർ തീരുമാനിക്കണമെന്ന് രാകേഷ് ടികായത് പറഞ്ഞു. “സാധാരണക്കാരായ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വേണോ അതോ ഉത്തരകൊറിയയിലെ പോലെ രണ്ടാം കിം ജോങ് പോലെയുള്ള ഒരു സാഹചര്യം വേണോ എന്ന് ജനങ്ങൾ തീരുമാനിക്കണം.

ഞങ്ങളെ സംബന്ധിച്ച് രാജ്യത്തെ ഒരു സംസ്ഥാനത്തും സ്വേച്ഛാധിപത്യ സർക്കാർ ആവശ്യമില്ല. ജനങ്ങൾ എല്ലാവരും അവരുടെ വോട്ടുകൾ വിവേകത്തോടെ വിനിയോഗിക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്” രാകേഷ് ടികായത് പറഞ്ഞു.