ഹിജാബ് വിവാദം കർണാടകയുടേത്; നിരോധനം പരിഗണനയില്‍ ഇല്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

single-img
10 February 2022

മധ്യപ്രദേശിലെലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്ന വിഷയത്തില്‍ മധ്യപ്രദേശില്‍ ഇതുവരെ ഒരു വിവാദവും ഇല്ല.

ഇത്തരത്തിൽ ഒരു കാര്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല എന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. കര്‍ണാടകയിൽ കഴിഞ്ഞ ദിവസങ്ങളായി നടക്കുന്ന ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് ഇന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹിജാബ് വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ആശയക്കുഴപ്പത്തിന്റെയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ മറ്റൊരു സംസ്ഥാനത്തിന്റെ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ വാദം നടക്കുകയാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.