ജീവൻ രക്ഷിക്കാൻ ഇടപെട്ടു; മന്ത്രി വിഎൻ വാസവൻ ഇനി തന്റെ കാണപ്പെട്ട ദൈവമെന്ന് വാവ സുരേഷ്

single-img
7 February 2022

തന്റെ ജീവൻ രക്ഷിക്കാൻ സജീവമായി ഇടപെട്ട മന്ത്രി വി വാസവൻ ഇനിമുതൽ തന്റെ കാണപ്പെട്ട ദൈവമെന്ന് വാവ സുരേഷ്. പാമ്പ് കടിച്ചുണ്ടായ അപകടം നടന്ന കുറിച്ചിയിൽ നിന്ന് തന്നെ മെഡിക്കൽ കോളേജിലെത്തിച്ചതിനും അവിടെ മികച്ച സജ്ജീകരണങ്ങൾ ഒരുക്കിയതിനുമുള്ള നന്ദിയാണ് വാവ സുരേഷ് പ്രകടിപ്പിച്ചത്.

മാത്രമല്ല, വാവ സുരേഷിന് വീടും മന്ത്രിയും മന്ത്രിയുടെ പാർട്ടിയായ സിപിഎം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വാവ സുരേഷിന്റെ വാക്കുകൾ: ‘എന്നെ ആദ്യമെത്തിച്ച ഭാരത് ഹോസ്പിറ്റലിൽ മന്ത്രി വാസവൻ സാർ പെട്ടെന്നെത്തി. അവിടെ നിന്നും വേഗം മെഡിക്കൽ കോളേജിൽ എത്തിച്ചു. ലോകത്താദ്യമായാകും ഒരു സാധാരണക്കാരന് മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനമായത്.

കുറിച്ചിയിൽ നിന്ന് 15 മിനിറ്റ് കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് തന്നെ മാറ്റി. അതിനോടകം ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. അവരുടെ കഠിനാധ്വാനമാണ് തന്നെ രക്ഷിച്ചത്. ഇതുവരെ തൊഴുതത് ദൈവങ്ങളെയാണ്. ഇനി മന്ത്രി വാസവൻ സാറാണ് തന്റെ കാണപ്പെട്ട ദൈവം. അദ്ദേഹം തനിക്കൊരു ആരാധനാ പുരുഷനെ പോലെയാണ്.