ഡിപിആര്‍ പുതുക്കി നല്‍കിയാല്‍ കെ റെയില്‍ പ്രായോഗികമെന്ന് ഇ ശ്രീധരൻ ; സംസാരം തടസപ്പെടുത്തി മുരളീധരന്‍ ഉൾപ്പെടെയുള്ള നേതാക്കള്‍

single-img
4 February 2022

കേന്ദ്രസര്‍ക്കാര്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ഒരിക്കലും കെ റെയിലിന് ബദല്‍ ആകില്ലെന്ന് ആവര്‍ത്തിച്ച് ഇ ശ്രീധരന്‍. ഇന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇ ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളം ഡിപിആര്‍ പുതുക്കി നല്‍കിയാല്‍ കെ റെയില്‍ ഇനിയും പ്രായോഗികമാണെന്നും ശ്രീധരന്‍ പറഞ്ഞു. ഇതിനെ തുടർന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇ ശ്രീധരനോട് കൂടുതൽ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ അനുവദിക്കാത്ത രീതിയില്‍ മുരളീധരനും സുരേന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കള്‍ ഇടപെടുന്നത് വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയില്‍ കാണാൻ സാധിക്കും.

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ശ്രീധരന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുമ്പോള്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കാം എന്ന രീതിയിൽവി മുരളീധരനോട് ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാനാകും.

https://www.facebook.com/watch/VMBJP/