കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ വിധി തിങ്കളാഴ്ച്ച

single-img
4 February 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഡാലോചന നടത്തിയ കേസിലെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇരുവിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായി . ഇനി തിങ്കളാഴ്ച്ച രാവിലെ 10.15 ന് ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകുമെന്നു കോടതി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം അറിയിച്ചതിന് പിന്നാലെ നാളെയും കൂടി വാദം കേള്‍ക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവ് വന്നാലുടന്‍ തന്റെ പക്കലുള്ള ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അറിയിക്കുകയും ചെയ്തു.

അതേസമയം, ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്ക് സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ വാദം ഉയർത്തിയിരുന്നു.