സിൽവർ ലൈൻ ഡിപിആര്‍ തയാറാക്കാന്‍ 22 കോടി രൂപ; പരിഹാസവുമായി വിടി ബൽറാം

single-img
4 February 2022

സംസ്ഥാന സർക്കാർ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ ഇതിനോടകം ചെലവഴിച്ചത് 22 കോടി രൂപയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ പരിഹാസവുമായി മുന്‍ എംഎല്‍എ വിടി ബല്‍റാം. ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള ഒരു ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപയാണെന്ന് അദ്ദേഹം പരിഹസിച്ചു.

വിടിയുടെ സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങിനെ; ‘യാതൊരുവിധത്തിലുള്ള സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിള്‍മാപ്പും ഉപയോഗിച്ച് വീട്ടില്‍ വെച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവില്‍ നിന്ന് നല്‍കുന്നത് 22 കോടി രൂപ! 1000 പേജോളം ഉണ്ടത്രേ. ആര്‍ക്കും വേണ്ടാത്ത ആ റിപ്പോര്‍ട്ടില്‍. അതിനാണീ 22 കോടി. അതായത് ഒരു പേജിന് ഏതാണ്ട് രണ്ടേ കാല്‍ ലക്ഷം രൂപ. ഈ സര്‍ക്കാര്‍ ശുദ്ധ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇനിയുമാരും പറയരുത്,’