‘അശ്വത്ഥാമാവ് വെറുമൊരു ആന’; ശിവശങ്കരന്റെ പുസ്തകത്തിന് അനുമതി നിഷേധിച്ചു

single-img
3 February 2022

സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കരൻ്റെ ആത്മകഥാ പുസ്തകത്തിന് അനുമതിയില്ല.സർവീസ് ചട്ടം ഏഴ് പ്രകാരം അനുമതി വാങ്ങാത്തതിനാലാണ് ചീഫ് സെക്രട്ടറി അനുമതി നൽകാതിരിക്കുന്നത്.

അഖിലേന്ത്യാ സിവിൽ സർവ്വീസ് ചട്ടപ്രകാരം പുസ്തകം എഴുതാൻ നേരത്തെ അനുമതി വാങ്ങണമെന്നാണ്. നിലവിൽ പുസ്തകം ശനിയാഴ്ച പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. പക്ഷെ പുതിയ സാഹചര്യത്തിൽ ശനിയാഴ്ച്ച പുറത്തിറങ്ങിയേക്കില്ല.’അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കർ പുസ്തകം പുറത്തിറക്കുന്നത്.

‘ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവ കഥ’ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അധികാര സ്ഥാനങ്ങളിൽ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാൽ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഇദ്യോഗസ്ഥന്റെ അനുഭവ കഥ.

രാഷ്ട്രീയ വിവാദമായി മാറിയ യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുത്തി, പിന്നെയും കുറേ കേസുകളിൽ കുടുക്കി ജയിലിൽ അടക്കപ്പെട്ട എം ശിവശങ്കർ ആ നാൾവഴികളിൽ സംഭവിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു എന്നാണ് പുസ്തകത്തെ കുറിച്ചുള്ള വിശദീകരണം. ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.