രാജ്യം മതാധിപത്യത്തിന്റെ ഭീഷണിയിൽ; ബിജെപിക്കെതിരെ പുതിയ നീക്കവുമായി എംകെ സ്റ്റാലിൻ

single-img
3 February 2022

നമ്മുടെ കടന്നുപോകുന്നത് മതാധിപത്യത്തിന്റെയും മതാന്ധതയുടെയും ഭീഷണിയിലാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. റിപ്പബിക് ദിനത്തിൽ രൂപീകരിച്ച ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് കൊണ്ടുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സമത്വത്തിലും ആത്മാഭിമാനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചാല്‍ മാത്രമേ ഈ ശക്തികള്‍ക്കെതിരെ പോരാടാനാകൂ എന്നും പറയുന്ന കത്താണ് അദ്ദേഹം സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ശരദ് പവാര്‍, മമത ബാനര്‍ജി, ഡി. രാജ, സീതാറാം യെച്ചൂരി, എന്‍. ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്രിവാള്‍, മെഹ്ബൂബ മുഫ്തി, ചന്ദ്രശേഖര റാവു, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്റര്‍ ഒ. പനീര്‍സെല്‍വം, പി.എം.കെ സ്ഥാപകന്‍ എസ്. രാമദോസ്, വി.സി.കെ നേതാവ് തോല്‍ തിരുമാവളവന്‍, വൈകോ എന്നിവരടക്കം 37 രാഷ്ട്രീയ നേതാക്കള്‍ക്ക് അയച്ചിരിക്കുന്നത്.

ജനങ്ങളുടെ സാമൂഹ്യ നീതിക്കു വേണ്ടിയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ സ്വീകാര്യമായ പൊതുമിനിമം പരിപാടി ആവിഷ്‌കരിക്കുന്നതിനുള്ള മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ട് കൊണ്ടാണ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത് എന്നും സ്റ്റാലിന്‍ കത്തിൽ വ്യക്തമാക്കി.