സിറിയയിലെ വ്യോമാക്രമണം; ഐഎസ് തലവനെ വധിച്ചതായി ജോ ബൈഡൻ

single-img
3 February 2022

സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഇന്ന് നടത്തിയ വ്യോമാക്രമണങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാവ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. 2019 ഒക്‌ടോബർ 31-ന് ഐഎസ് ഗ്രൂപ്പിന്റെ തലവനായി ചുമതലയേറ്റ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം നടത്തിയത്.

ഐഎസ്, നേതാവ് അബുബക്കർ അൽ-ബാഗ്ദാദി അതേ പ്രദേശത്ത് യുഎസ് റെയ്ഡിനിടെ മരണപ്പെട്ടതിന്റെ ദിവസങ്ങൾക്ക് ശേഷമായിരുന്നു അബു ഇബ്രാഹിം അൽ-ഹാഷിമി നേതൃസ്ഥാനത്തെത്തിയത്. നേരത്തെ ബാഗ്ദാദി മരിച്ചത് പോലെ അൽ ഹാഷിമിയും ഇപ്പോൾ കൊല്ലപ്പെട്ടെന്നും ബോംബ് സ്ഫോടനത്തിൽ ഹാഷിമിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടെന്നും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.