വെദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല: മന്ത്രി കെ കൃഷ്ണൻകുട്ടി

single-img
31 January 2022

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധന ഇപ്പോൾ വളരെ ആവശ്യമെന്ന് വകുപ്പ് മന്ത്രി മന്ത്രി കെ കൃഷ്ണൻകുട്ടി . വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല.ല്ലെന്നും ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്ണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ടുള്ള കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും അദ്ദേഹംപറയുന്നു. കേരളത്തിൽ കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം.

ഇതിന്റെ ഭാഗമായി 5 പദ്ധതികൽ ഇക്കൊല്ലം ഉണ്ടാകും. എന്നാഅതേസമയം,ൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കെ എസ് ഇ ബി തയാറിക്കി താരിഫ് പെറ്റീഷൻ അം​ഗീകാരത്തിനായി ഇന്ന് റെ​ഗുലേറ്ററി കമ്മിഷന് സമർപ്പിക്കാനിരിക്കെയാണ് നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന മന്ത്രി നൽകുന്നത്.