ഓസ്ട്രേലിയൻ ഓപ്പൺ: സിംഗിൾസ് കിരീടം നദാലിന്; സ്വന്തമാക്കിയത് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം
ഓസ്ട്രേലിയൻ ഓപ്പണിലെ പുരുഷ സിംഗിൾസ് കിരീടം സ്പാനിഷ് താരം റാഫേൽ നദാൽ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ തന്റെ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്.
ഈ വിജയത്തോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിന്റെ പേരിൽ ചേർക്കപ്പെട്ടു. മത്സരത്തിൽ അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തോനൊടുവിലാണ് റാഫേൽ നദാൽ നേട്ടം കരസ്ഥമാക്കിയത്. 20 ഗ്രാന്‍ഡ്സ്ലാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്.
ഇന്നത്തെ കളിയിൽ ആദ്യ രണ്ട് സെറ്റും മെദ്വദേവ് നേടിയിരുന്നു. 6-2 7-6 എന്ന സ്കോറിനായിരുന്നു മെദ്വദേവ് സെറ്റെടുത്തത്. പക്ഷെ നിര്‍ണായകമായ മൂന്നാം സെറ്റില്‍ നദാല്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. അതേസമയം, ഓസ്ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ രണ്ടാമത്തെ മാത്രം കിരീടമാണിത്.നേരത്തെ 2009ലാണ് നദാല്‍ അവസനായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടയിത്.