സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന തീരുമാനം മൗലികാവകാശ ലംഘനം: ഫാത്തിമ തഹ്ലിയ

single-img
27 January 2022

സംസ്ഥാനത്തെ സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ മതപരമായ വേഷം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകള്‍ രാജ്യത്തുള്ള സാഹചര്യത്തിൽ തലയും കയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ലെന്ന് എന്ന ബാലിശമായ സര്‍ക്കാര്‍ തീരുമാനം. ഇത് മൗലികമായ അവകാശങ്ങളുടെ ലംഘനമാണ്.

മതപരമായ വസ്ത്രം എന്നത് സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സര്‍ക്കാര്‍ ഉയർത്തുന്ന വാദം ബാലിശമാണ്. ഇന്ത്യന്‍ ആര്‍മിയില്‍ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരില്‍ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യന്‍ ആര്‍മിയില്‍.

തങ്ങളുടെ മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന എസ്പിസിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ലെമന്നും ഫാത്തിമ തഹ്ലിയ പറയുന്നു.