50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് ഹൈക്കോടതിയുടെ വിലക്ക്; സിപിഎമ്മിന് തിരിച്ചടി

single-img
21 January 2022

കേരളത്തിൽ പൊതു സമ്മേളനങ്ങൾക്ക് വൈറസ് വ്യാപന രൂക്ഷ സാഹചര്യത്തിൽവിലക്കേർപ്പെടുത്തി ഹൈക്കോടതി. നിലവിൽ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.

രാഷ്ട്രീയ പാർട്ടി നടത്തുന്ന സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയുള്ളതെന്നും ഇപ്പോൾ സംസ്ഥാനത്തെ മാനദണ്ഡം യുക്തിസഹമാണോയെന്നും ഹൈക്കോടതി ചോദിച്ചു. അതുകൊണ്ടുതന്നെ കോടതി ഉത്തരവ് സിപിഎമ്മിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. കാസർകോട് ജില്ലയിൽ ഇപ്പോൾ 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളവരുടെ നിരക്കെന്നും സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.