രാത്രി യാത്രയിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിർത്തണം; കെഎസ്ആര്‍ടിസി സർക്കുലർ ഇറക്കി

single-img
19 January 2022

രാത്രി യാത്രയിൽ ബസ് സ്റ്റോപ്പുകളിൽ നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി എംഡി. യാത്രക്കാരായ സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

രാത്രിയിൽ എട്ടുമണി മുതല്‍ രാവിലെ ആറുമണിവരെയാണ് ഇത്തരത്തിൽ ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, മിന്നല്‍ ബസ് സര്‍വീസുകള്‍ക്ക് ഈ സര്‍ക്കുലര്‍ ബാധകമല്ല. നിലവിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്നൂറിലധികം സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുകയാണ്.