രാജ്യത്തെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 2 ലക്ഷം കടന്നു; ഒറ്റ ദിവസം 27 ശതമാനത്തിന്റെ വർദ്ധനവ്

single-img
13 January 2022

ഇന്ത്യയിൽ അവസാന 24 മണിക്കൂറിനിടെ 2,47,417 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 36,317,927 ആയി ഉയർന്നു. 380 മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിന്റെ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.

രാജ്യത്ത് മഹാരാഷ്ട്ര (46,723), ഡൽഹി (27,561), പശ്ചിമ ബംഗാൾ (22,155), കർണാടക (21,390) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗ ബാധിതർ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം രാജ്യമാകെ കൊവിഡ് വ്യാപനം വർധിച്ചതോടെ ഇപ്പോഴുള്ള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് വൈകിട്ട് ചർച്ച നടത്തും.